Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clear The Floodwaters

Kannur

മ​ൺ​വെ​ട്ടി​യു​മാ​യെ​ത്തി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി പ​ഞ്ചാ​യ​ത്തം​ഗം

കേ​ള​കം: വെ​ള്ള​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ വൈ​കി​യ​തോ​ടെ ജ​ന​പ്ര​തി​നി​ധി ത​ന്നെ കൈ​ക്കോ​ട്ടു​മാ​യി ഇ​റ​ങ്ങി വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മാ​തൃ​ക​യാ​യി. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ നാ​ര​ങ്ങ​ത്ത​ട്ട് വാ​ർ​ഡ് മെംന്പ​റും ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ കെ.​എ. അ​ബ്ദു​ൾ സ​ലാ​മാ​ണ് മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും മാ​തൃ​ക​യാ​യി മാ​റി​യ​ത്. തു​ട​ർ​ച്ച​യാ​യ മ​ഴ​യെ തു​ട​ർ​ന്ന് അ​ട​ക്കാ​ത്തോ​ട്-ക​രി​യം​കാ​പ്പ് റോ​ഡി​ലെ എ​ട്ടി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. കൈ​ക്കോ​ട്ടു​മാ​യി വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ​ത്തി​യ അ​ബ്ദു​ൾ സ​ലാം മ​ൺ​കൂ​ന​ക​ളും വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്ന മ​റ്റു വ​സ്തു​ക്ക​ളും നീ​ക്കം ചെ​യ്താ​ണ് വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി​യ​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദി​വ​സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ലാ​ണ് മ​ഴ​യെ തു​ട​ർ​ന്ന് വ​ലി​യ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലെ​ന്ന നി​ല​യി​ലാ​ണ് അ​ബ്ദു​ൾ സ​ലാം നേ​രി​ട്ട് രം​ഗ​ത്തെ​ത്തി​യ​ത്. "ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ക​ണ്ടി​ട്ടും കാ​ത്തി​രി​ക്കാ​നാ​കി​ല്ല. ന​മു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ട​ൻ ചെ​യ്യ​ണം' എ​ന്ന നി​ല​പാ​ടോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് അ​ബ്ദു​ൾ സ​ലാം പ​റ​ഞ്ഞു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ജ​ന​പ്ര​തി​നി​ധി നേ​രി​ട്ട് ഇ​റ​ങ്ങി​യ​തി​നെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up